Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idi Amin

മനുഷ്യ കശാപ്പുകാരായ ലോകത്തിലെ ആറ് കൊടും ഭ​ര​ണാ​ധി​കാ​രി​ക​ൾ

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​ക്ര​മാ​സ​ക്ത​മാ​യ നൂ​റ്റാ​ണ്ടെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ക്രൂ​ര​രാ​യ ആ​റു ഭ​ര​ണാ​ധി​കാ​രി​ക​ളെ​യാ​ണ് ഇ​ന്ന് ന​മ്മ​ൾ കാ​ണാ​ൻ പോ​കു​ന്ന​ത്.

1. പോ​ൾ പോ​ട്ട്

പോ​ൾ പോ​ട്ട് ഖ​മ​ർ റൂ​ഷി​ന്‍റെ നേ​താ​വാ​യി​രു​ന്നു. 1975ൽ Cambodia ​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത അ​ദ്ദേ​ഹം ഭൂ​മി​യി​ൽ ഒ​രു ക​മ്യൂ​ണി​സ്റ്റ് പ​റു​ദീ​സ സൃ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി.
ഡാ​ന്‍റെയു​ടെ സെ​വ​ൻ​ത് സ​ർ​ക്കി​ൾ ഓ​ഫ് ഹെ​ൽ (അ​ക്ര​മം) എ​ന്ന​തി​നെ​ക്കാ​ൾ മോ​ശ​മാ​യി​രു​ന്നു ഭ​ര​ണം. ന​ഗ​ര​വാ​സി​ക​ളെ ഫാ​മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്കു നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അ​വി​ടെ പ​ണം നി​ർ​ത്ത​ലാ​ക്കി. എ​ല്ലാ പൗ​ര​ന്മാ​രെ​യും കൊ​ണ്ട് ഒ​രേ ക​റു​ത്ത വ​സ്ത്രം ധ​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ബു​ദ്ധി​ജീ​വി​ക​ൾ കൊ​ല്ല​പ്പെ​ട്ടു-​ഇ​തി​ൽ ക​ണ്ണ​ട ധ​രി​ച്ച​വ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
സോ​ഷ്യ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ലെ ഈ ​പ​രീ​ക്ഷ​ണം ജ​ന​സം​ഖ്യ​യു​ടെ 25 ശതമാനം പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കി.

2. സ​ദ്ദാം ഹു​സൈ​ൻ

1979 മു​ത​ൽ 2003 വ​രെ Saddam Hussein ഇ​റാ​ഖി​ന്‍റെ പ്ര​സി​ഡന്‍റാ​യി​രു​ന്നു. കു​ർ​ദു​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ mustard and nerve gas ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​ത സ്വ​ന്തം ജ​ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​യോ​ഗി​ച്ചു.1980ൽ ​അ​ദ്ദേ​ഹം ഇ​റാ​നെ ആ​ക്ര​മി​ച്ചു. യു​ദ്ധം ഒ​രു സ്തം​ഭ​നാ​വ​സ്ഥ​യി​ൽ അ​വ​സാ​നി​ച്ചു, ഒ​രു ദ​ശ​ല​ക്ഷം ആ​ളു​ക​ൾ മ​രി​ച്ചു.
1990ൽ ​അ​ദ്ദേ​ഹം കു​വൈ​ത്ത് ആ​ക്ര​മി​ക്കു​ക​യും ഇ​ത് ഒ​ന്നാം ഗ​ൾ​ഫ് യു​ദ്ധ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും 85,000 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഏ​ക​ദേ​ശം ഒ​ന്ന​ര​ ല​ക്ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചു. 2003ൽ ​അ​മേ​രി​ക്ക​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും സൈ​ന്യം അ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കു​ക​യും 2006ൽ ​തൂ​ക്കി​ലേ​റ്റു​ക​യും ചെ​യ്തു. ഒ​രു ​കാ​ല​ത്തു പ​ല രാ​ജ്യ​ങ്ങ​ളും വ​ള​രെ​യ​ധി​കം ഭ​യ​പ്പെ​ട്ടി​രു​ന്ന ഒ​രു ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

3. കിം ​ഇ​ൽ സു​ങ്

 Kim Il-Sung 1949 മു​ത​ൽ 1994ൽ ​മ​രി​ക്കു​ന്ന​തു​വ​രെ ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​കാ​ധി​പ​തി​യാ​യി​രു​ന്നു. ഉ​ത്ത​ര കൊ​റി​യ​യി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ഒ​ന്നു​മി​ല്ല. ആ​ളു​ക​ളെ അ​ടി​മ​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നു. 1950-ൽ, ​കിം ദ​ക്ഷി​ണ കൊ​റി​യ​യെ ആ​ക്ര​മി​ച്ചു, ഉ​ത്ത​ര കൊ​റി​യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 12-15 ശതമാനം ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം മൂന്നു ദ​ശ​ല​ക്ഷം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട ഒ​രു യു​ദ്ധം. തു​ട​ർ​ന്നു​ള്ള സ്റ്റാ​ലി​നി​സ്റ്റ് സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും വ്യാ​പ​ക​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലും ദാ​രി​ദ്ര്യ​ത്തി​ലേ​ക്കും പ​ട്ടി​ണി​യി​ലേ​ക്കും ന​യി​ച്ചു. അ​തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്, അ​ല്ലെ​ങ്കി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​രി​ച്ചു. ഖേ​ദ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ​യും ചെ​റു​മ​ക​ന്‍റെ​യും കീ​ഴി​ലും രാ​ജ്യം മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല.

 4. ഇ​ദി അ​മീ​ൻ

1971ലെ ​പ​ട്ടാ​ള അ​ട്ടി​മ​റി​ക്കു ശേ​ഷം Idi Amin ഉ​ഗാ​ണ്ട​യി​ൽ ഏ​കാ​ധി​പ​തി​യാ​യി ഭ​രി​ച്ചു. "ഉ​ഗാ​ണ്ട​യി​ലെ ക​ശാ​പ്പുകാരൻ' എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ളി​പ്പേ​ര്.
Idi Aminന്‍റെ ​ഭ്രാ​ന്ത​മാ​യ ഭ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യ ശ​ത്രു​ക്ക​ൾ​ക്കെ​തി​രാ​യ വ്യാ​പ​ക​മാ​യ അ​ക്ര​മ​ത്താ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. എ​ല്ലാ ഏ​ഷ്യ​ൻ വം​ശ​ജ​രെ​യും പു​റ​ത്താ​ക്കി അ​വ​രു​ടെ ബി​സി​നസ് ത​ന്‍റെ കൂ​ട്ടു​കാ​ർ​ക്കു കൈ​മാ​റി. ഇ​തു സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ചു. എ​ന്നി​ട്ടും എ​തി​രാ​ളി​ക​ളാ​യ ഉ​ഗാ​ണ്ട​ൻ ഗോ​ത്ര​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഏ​ഷ്യ​ക്കാ​ർ "ഭാ​ഗ്യ​വാ​ന്മാ​രാ​യി​രു​ന്നു". അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. രാ​ഷ്‌ട്രീ​യ ശ​ത്രു​ക്ക​ളു​ടെ അ​റു​ത്തെ​ടു​ത്ത ത​ല​ക​ൾ താ​ൻ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വീ​മ്പി​ള​ക്കി​യി​രു​ന്നു, മ​നു​ഷ്യ​മാം​സം വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യും പ​റ​ഞ്ഞി​രു​ന്നു.
1979ൽ ​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹം സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്തു. ത​ന്‍റെ ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും പ​ശ്ചാ​ത്ത​പി​ച്ചി​രു​ന്നി​ല്ല.

 5. ജോ​സ​ഫ് സ്റ്റാ​ലി​ൻ

1920ൽ Lenin ​ന്‍റെ മ​ര​ണ​ശേ​ഷം ജോ​സ​ഫ് സ്റ്റാ​ലി​ൻ സോ​വി​യ​റ്റ് യൂ​ണി​യ​നി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി. പ​ഞ്ച​വ​ത്സ​ര പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി രാ​ജ്യ​ത്തെ വ്യാ​വ​സാ​യി​ക​വ​ൽ​ക്ക​രി​ച്ചു. എ​ന്നാ​ൽ, സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത മാ​നു​ഷി​ക ചെല​വു​ക​ളും നി​ർ​ബ​ന്ധി​ത കൂ​ട്ടു​കൃ​ഷി​യും വ്യാ​പ​ക​മാ​യ ക്ഷാ​മ​ത്തി​ലേ​ക്കു ന​യി​ച്ചു.
1930ക​ളി​ൽ അ​ദ്ദേ​ഹം "മ​ഹാ ശു​ദ്ധീ​ക​ര​ണം" എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ഷ്‌ട്രീ​യ​ന​യം പി​ന്തു​ട​ർ​ന്നു. 1930 മു​ത​ൽ 1934 വ​രെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് Soviet പൗ​ര​ന്മാ​ർ ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യോ നാ​ടു​ക​ട​ത്ത​പ്പെ​ടു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്തു. Gulag ക്യാ​മ്പു​ക​ളി​ലെ പ​ട്ടി​ണി​യും നി​ർ​ബ​ന്ധി​ത ജോ​ലി​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യി. 1950-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ, അ​ദ്ദേ​ഹം മ​റ്റൊ​രു ര​ക്ത​രൂ​ഷി​ത​മാ​യ ഭീ​ക​ര​ത ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു, പ​ക്ഷേ, അ​തു രോ​ഷാ​കു​ല​മാ​യ രാ​ജ്യ​ത്തി​ന്മേ​ൽ അ​ഴി​ച്ചു​വി​ടു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം മ​രി​ച്ചു.

6. അ​ഡോ​ൾ​ഫ് ഹി​റ്റ്ല​ർ

1933 ജ​നു​വ​രി​യി​ൽ (ജ​നാ​ധി​പ​ത്യ​പ​ര​മാ​യി!) അ​ധി​കാ​ര​ത്തി​ൽ വ​ന്ന ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ Adolf Hitler റാ​ണ് തി​ന്മ​യു​ടെ ഏ​തൊ​രു പ​ട്ടി​ക​യി​ലും മു​ന്നി​ൽ.
1941 ഡി​സം​ബ​റി​ൽ ഏ​താ​ണ്ട് മു​ഴു​വ​ൻ യൂ​റോ​പ്പും അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു. 1945 മെ​യി​ൽ ഹി​റ്റ്ല​ർ ജീവനൊടുക്കിയ ​ശേ​ഷം, ജ​ർ​മനി നി​രു​പാ​ധി​ക​മാ​യി കീ​ഴ​ട​ങ്ങി. ഹി​റ്റ്ല​റു​ടെ ഭ​ര​ണ​കാ​ല​ത്ത് ആ​റ് ദ​ശ​ല​ക്ഷം ജൂ​ത​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ആ​കെ 55 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ മ​രി​ച്ചു.
ഹി​റ്റ്‌​ല​ർ രാഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ​യും ശ​ത്രു​ക്ക​ളെ​യും അ​ടി​ച്ച​മ​ർ​ത്തി. ക​ല, സി​നി​മ, സാ​ഹി​ത്യം, അ​ധ്യാ​പ​ന രീ​തി​ക​ൾ എ​ന്നി​വ നി​രോ​ധി​ച്ചു. വെ​റു​പ്പ്, വം​ശീ​യ​ത, വി​ദ്വേ​ഷം എ​ന്നി​വ ഈ ​മ​നു​ഷ്യ​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യ്ക്കു​ന്ന കു​റ​ച്ച് വാ​ക്കു​ക​ൾ മാ​ത്രം. ലോ​കം ക​ണ്ട ഏ​റ്റ​വും നീ​ച​നാ​യി​രു​ന്ന ഭ​ര​ണ​ക​ർ​ത്താ​വാ​യി​രു​ന്നു ഹി​റ്റ്ല​ർ.

Latest News

Up